CALL US: 96 331 000 11 |
CALL US: 96 331 000 11 |
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് എഴുതിയത്)
ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉള്ളവര്‍ കുറച്ചുനാളത്തേക്ക് മദ്യപാനം നിര്‍ത്തിയതിനു ശേഷം വീണ്ടും സ്ഥിരമായി മദ്യം ഉപയോഗിക്കാന്‍ തുടങ്ങുന്നതിനെയാണ് റിലാപ്സ് എന്നു വിളിക്കുന്നത്. മദ്യപാനം നിര്‍ത്തി ആദ്യത്തെ മൂന്നുനാലു മാസങ്ങളിലാണ് റിലാപ്സിന് ഏറ്റവുമധികം സാദ്ധ്യതയുള്ളത്. ഒറ്റ നോട്ടത്തില്‍ ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് രോഗി മദ്യപാനത്തിലേക്ക് വഴുതിയതാണെന്ന് തോന്നാമെങ്കിലും, പലപ്പോഴും ഘട്ടംഘട്ടമായാണ് റിലാപ്സ് സംഭവിക്കുന്നത്. റിലാപ്സില്‍ ചെന്നവസാനിക്കുന്ന സംഭവപരമ്പരകളുടെ തുടക്കമാവാറുള്ള ചില ലക്ഷണങ്ങള്‍ താഴെപ്പറയുന്നു. രോഗികളും കുടുംബാംഗങ്ങളും ഈ സൂചനകളെക്കുറിച്ച് ജാഗരൂകരായിരിക്കേണ്ടതും, ഇവയിലേതെങ്കിലും തലപൊക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കുകയും അത്യാവശമെങ്കില്‍ തങ്ങളുടെ ട്രീറ്റ്മെന്റ് ടീമിനെ ബന്ധപ്പെടേണ്ടതുമാണ്.
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് 2015 ഡിസംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)
ആദ്യം, ചില വാര്‍ത്താശകലങ്ങള്‍:
“മദ്യലഹരിയില്‍ പൊതുനിരത്തില്‍ പരസ്യമായി ചുംബിക്കുകയും കാമകേളികള്‍ക്കു മുതിരുകയും ചെയ്ത കാമുകീകാമുകന്മാരെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു.” — വെഞ്ഞാറമൂട്, 2014 ഏപ്രില്‍ 19.
“മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യത്തിനടിമയായ ഭര്‍ത്താവ് സംശയരോഗം മൂലം മുളവടികൊണ്ട് അടിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.” — കാഞ്ഞങ്ങാട്, 2012 ജൂലൈ 1.
“നാലുവയസുകാരിയായ മകളെ മദ്യലഹരിയില്‍ പീഡിപ്പിച്ചുവന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അത്യാസന്ന നിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.” — കല്ലമ്പലം, 2014 ഓഗസ്റ്റ് 25.
“ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്കി സമീപത്തെ കാട്ടിലേക്കു കൊണ്ടുപോയി മദ്യം കൊടുത്തായിരുന്നു പീഡനം.” — അമ്പലവയല്‍, 2015 ഏപ്രില്‍ 10.
***********************************
മദ്യവും മൈഥുനവും. മലയാളിയുടെ രണ്ടു മുഖ്യാഭിനിവേശങ്ങള്.
സംസ്ഥാനത്തെ മദ്യോപഭോഗം വിലയിരുത്തുന്ന ആല്‍ക്കഹോള്‍ അറ്റ്ലസിന്റെ ഈ മേയ്മാസത്തിലെ റിപ്പോര്‍ട്ടു പ്രകാരം കേരളത്തിലെ പുരുഷന്മാരില് ആറിലൊരാളും (4,96,850 പേര്) സ്ത്രീകളില്‍ മുപ്പതിലൊരാളും (10,427 പേര്) നിത്യവും മദ്യപിക്കുന്നവരാണ്. സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ഡോ. വിജയകുമാര്സമിതി കണ്ടെത്തിയത് പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 38.7, 3.8 ശതമാനം പേര് മദ്യപിക്കുന്നെന്നാണ്.
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് എഴുതിയത്)
ഡീഅഡിക്ഷന് ചികിത്സ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ടുമൂന്നു മാസങ്ങളില്‍ ഇടക്കിടെ മദ്യത്തോടുള്ള അമിതമായ ആസക്തി അനുഭവപ്പെടാറുണ്ട്. ആസക്തിയുടെ ഈ നിമിഷങ്ങളെ വിജയകരമായി അതിജീവിക്കുകയാണെങ്കില്‍ ഈ ആസക്തിയുടെ വരവും കാഠിന്യവും പതിയെപ്പതിയെ കുറഞ്ഞില്ലാതാവും. പക്ഷേ ചില വ്യക്തികളില്‍ ഈ ആസക്തി മദ്യപാനത്തിലേക്കുള്ള തിരിച്ചുപോക്കിനു കാരണമാവാറുണ്ട്. അതുകൊണ്ടു തന്നെ ആസക്തിയുടെ ഈ നിമിഷങ്ങളെ മറികടക്കാനുള്ള പരിശീലനം പ്രസക്തമാണ്. ചികിത്സയുടെ ഭാഗമായി ഇത്തരം വ്യക്തികള്‍ക്ക് ഞങ്ങള്‍ നല്‍കാറുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് എഴുതിയത്)
എന്നെങ്കിലുമൊരിക്കലുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ല. എന്നാല്‍ മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് (alcohol dependence) എന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്:
ഒരു വര്‍ഷത്തിനിടയില്‍ ഇതില്‍ ഏതെങ്കിലും മൂന്നു ലക്ഷണങ്ങള്‍ ഒരു വ്യക്തിയില്‍ പ്രകടമാണെങ്കില്‍ അയാള്‍ക്ക് ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉണ്ട് എന്നുപറയാം.
(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് 2013 മേയ് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)
ആല്‍ക്കഹോളിസം ബാധിതരുടെ കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് ഭാര്യമാര്‍, രോഗിയെ മദ്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന് കിണഞ്ഞു പരിശ്രമിക്കുന്നത് സാധാരണമാണ്. സ്നേഹവും സാമാന്യബുദ്ധിയും മാത്രം കൈമുതലാക്കിയുള്ള ഇത്തരം പ്രയത്നങ്ങള്‍ പക്ഷെ പലപ്പോഴും ഫലപ്രദമാകാറില്ലെന്നു മാത്രമല്ല, ചിലപ്പോഴെങ്കിലും രോഗിയുടെ മദ്യപാനം വഷളാവുന്നതിനു വഴിവെക്കാറുമുണ്ട്. ഈ രോഗികളോട് എങ്ങനെ ഇടപഴകണം, ചികിത്സയെടുക്കാനും മദ്യപാനം നിര്‍ത്താനും അവരെ എങ്ങനെ പ്രേരിപ്പിക്കാം, തങ്ങളുടെ മനസ്സമാധാനം വീണ്ടെടുക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം തുടങ്ങിയ വിഷയങ്ങളില്‍ ഈ മേഖലയിലെ വിദഗ്ദ്ധര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നു പരിചയപ്പെടാം.
തങ്ങളുടെ മദ്യപാനത്തിന്റെ ഗൌരവത്തെ വല്ലാതെ കുറച്ചു കാണുക എന്നത് ഈ രോഗികളുടെ മുഖമുദ്രയായതിനാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് പലപ്പോഴും പ്രശ്നം തങ്ങളുടെ ഇടപെടല്‍ ആവശ്യമുള്ളത്ര ഗുരുതരമാണോ എന്നു നിശ്ചയിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇടക്കെപ്പോഴെങ്കിലുമുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു രോഗമായി ഗണിക്കുന്നില്ല. എന്നാല്‍ കൌമാരപ്രായക്കാരും, ആല്‍ക്കഹോളിസം വ്യാപകമായ കുടുംബങ്ങളില്‍ നിന്നുള്ളവരും, മദ്യം മൂലം വഷളായേക്കാവുന്ന ശാരീരികമോ മാനസികമോ ആയ അസുഖങ്ങളുള്ളവരും, ഗര്‍ഭിണികളും മദ്യം പൂര്‍ണമായും വര്‍ജിക്കുന്നതാണു നല്ലത്. മദ്യമുപയോഗിച്ചില്ലെങ്കില് കൈവിറയല്‍, ഉറക്കമില്ലായ്മ തുടങ്ങിയ പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ തലപൊക്കുക, ലഹരിയനുഭവിക്കാന് പഴയതിലും കൂടുതല്‍ മദ്യമുപയോഗിക്കേണ്ടി വരിക, മദ്യപാനം കാരണം ജോലിയോ മറ്റ് ഉത്തരവാദിത്തങ്ങളോ ശരിയായി നിര്‍വഹിക്കാന്‍ പറ്റാതെ വരിക, കഴിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതെ വരിക, മദ്യത്തെ ചുറ്റിപ്പറ്റി വളരെയധികം സമയം പാഴാകുന്ന സ്ഥിതിയുണ്ടാവുക, കുടിയല്ലാതെ മറ്റൊരു നേരമ്പോക്കുമില്ലാത്ത അവസ്ഥയുണ്ടാവുക തുടങ്ങിയവ മദ്യപാനം ചികിത്സയാവശ്യമുള്ള ഒരു രോഗമായി വളര്‍ന്നു എന്നതിന്റെ സൂചനകളാണ്. മദ്യപാനം ശാരീരികമോ മാനസികമോ നിയമപരമോ സാമൂഹികമോ ആയ പ്രശ്നങ്ങള്‍ക്കു വഴിവെക്കാന്‍ തുടങ്ങുന്നതും ഗൌരവത്തിലെടുക്കേണ്ടതാണ്.
Read more: മദ്യത്തിനടിപ്പെട്ടു പോയവര്‍ ചികിത്സയോടു മുഖം തിരിക്കുമ്പോള്‍