മലയാളം
അമിതമദ്യപാനം, കഞ്ചാവുപയോഗം തുടങ്ങിയ അഡിക്ഷനുകള്‍ക്ക് ഞങ്ങളുടെ ഡീഅഡിക്ഷന്‍ സെന്‍ററില്‍ നൂതനങ്ങളായ വിദഗ്ദ്ധചികിത്സകള്‍ ലഭ്യമാണ്. സാധാരണ നിലയില്‍ പത്തു മുതല്‍ പതിനഞ്ചു വരെ ദിവസങ്ങളാണ് ഡീഅഡിക്ഷന്‍ ചികിത്സക്ക് എടുക്കാറുള്ളത്. വലിയ കാഠിന്യമില്ലാത്ത അഡിക്ഷന്‍ മാത്രമുള്ളവരെ ഞങ്ങള്‍ക്ക് പൊതുവെ പത്തു ദിവസം തൊട്ട് രണ്ടാഴ്ച വരെ മാത്രമെടുത്ത് ഡിസ്ചാര്‍ജ് ചെയ്യാനാവാറുണ്ട്. രോഗികളുടെ കൂടെ ഇവിടെ ബന്ധുക്കള്‍ താമസിക്കേണ്ട അത്യാവശ്യമില്ല. ഞങ്ങളുടെ സെന്‍റര്‍ ഒരു മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ഭാഗമാണ് എന്നതിനാല്‍ത്തന്നെ ആല്‍ക്കഹോളിസം ബാധിതരില്‍ സാധാരണമായ കരള്‍രോഗങ്ങള്‍, ഞരമ്പുസംബന്ധിയായ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ ശാരീരികരോഗങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാനും ഞങ്ങള്‍ക്കാകും.
രോഗിയുടെ ലഹരിയുപയോഗത്തിന്‍റെ വിശദാംശങ്ങള്‍ ചോദിച്ചറിയുക, കൈവിറയല്‍, ഉറക്കമില്ലായ്മ തുടങ്ങിയ പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ക്കുള്ള മരുന്നുകള്‍, ലഹരിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരണ പകരുന്ന കൌണ്‍സലിങ്ങുകള്‍, ലഹരിയോടുള്ള ആസക്തി മാറാന്‍ സഹായിക്കുന്ന മരുന്നുകള്‍ തുടങ്ങിയവ ഞങ്ങളുടെ ചികിത്സയില്‍ ഉള്‍പ്പെടുന്നു. ഞങ്ങളുടെ കൌണ്‍സിലര്‍മാര്‍ അഡിക്ഷന്‍ മേഖലയിലെ ഏറ്റവും പുതിയ കൌണ്‍സലിങ്ങ് രീതികളില്‍ പരിശീലനവും പരിചയസമ്പത്തും നേടിയിട്ടുള്ളവരാണ്. ഇതിനു പുറമെ ലഹരിയുപയോഗത്തെക്കുറിച്ചുള്ള മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അനേകം പുസ്തകങ്ങളും വീഡിയോകളും രോഗികള്‍ക്ക് അറിവും ഉള്‍ക്കാഴ്ചയും പകരാനായി ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഞങ്ങളുടെ ചികിത്സയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊതുവെ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഇവിടെയും ഞങ്ങളുടെ വിദഗ്ദ്ധരുടെ വിശദാംശങ്ങള്‍ ഇവിടെയും കൊടുത്തിട്ടുണ്ട്. ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ +91 96331 000 11 എന്ന നമ്പറില്‍ വിളിക്കാവുന്നതുമാണ്. ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അമിതമദ്യപാനത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഇവിടെയും മറ്റ് അഡിക്ഷനെക്കുറിച്ചുള്ളവ ഇവിടെയും ലഭ്യമാണ്.
അമിതമദ്യപാനത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ഞങ്ങളുടെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ ജയ് ഹിന്ദ് ചാനലിനു കൊടുത്ത ഇന്‍റര്‍വ്യൂവിന്റെ വീഡിയോ താഴെ കാണാവുന്നതാണ്:
{youtube}5r37VVTEW0Y{/youtube}
English
Our Deaddiction Center provides state-of-the-art counselling, psychotherapy and other interventions for patients suffering from addictions like alcohol dependence. The treatment usually takes 10-14 days. We are usually able to discharge those with mild addiction within 10-14 days. There is no need for bystanders to stay with the patient. As our center is part of a multispeciality hospital, we are also well equipped to take care of all physical patients people with alcoholism might suffer from, like cirrhosis, neuropathy, diabetes, injuries, etc.
The interventions we use in our Deaddiction Center
- Detailed assessment of the nature, pattern and causes of the patient's alcohol use.
- Use of appropriate medications to manage withdrawal symptoms.
- Regular nursing monitoring to screen for the emergence of serious withdrawal symptoms like delirium.
- Necessary investigations to assess the physical damage caused by alcohol.
- Motivational Interviewing to enhance the motivation of patients who are not fully ready to stop the addiction.
- Coping Skills Training: We teach the patients various skills and techniques that will enable them to lead a life without alcohol. These include craving management, time management, drink refusal techniques, sleep hygiene skills, anger management, communication skills, developing alternative hobbies and social networks, etc.
Relapse Prevention Therapy in which we extensively analyze the situations in which the patient relapsed in the past, and train them to survive such situations in the future. - Cognitive Behavior Therapy
- Group therapy
- Use of appropriate medications for prevention of relapses.
- Management of comorbid physical and psychiatric conditions
- Education and counselling for family members
The patients will also have access to our Hospital Library, which contains many self-help books in both English and Malayalam for people trying to overcome addictive disorders.
Common doubts those interested in seeking admission here may have are answered in the FAQ section. You may also be interested in knowing the details of our treating team. You may also call +91 96331 000 11 to know more about our Deaddiction Center. You may also read here many Malayalam articles we published on alcoholism and other addictions.
Video of the interview our Psychiatrist Dr. Shahul Ameen gave to Jai Hand channel on various aspects of alcoholism can be watched below:
{youtube}5r37VVTEW0Y{/youtube}